സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗമായി വയനാട് സ്വദേശിനി എം വിജയലക്ഷ്മി ചുമതലയേറ്റു. കഴിഞ്ഞ മാസം 25നായിരുന്നു സത്യപ്രതിജ്ഞ. നെന്മേനി അമ്പുകുത്തി മാളിക നമ്പിയുടെയും പരേതയായ മാധവിയുടേയും നാല് മക്കളില്‍ മൂന്നാമത്തെയാളാണ് വിജയലക്ഷ്മി. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആനുകൂല്ല്യങ്ങള്‍ വയനാട്ടിലെ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് വിജയലക്ഷ്മി വയനാട് വാര്‍ത്തകളോട് പറഞ്ഞു.
- Advertisement -
- Advertisement -