- Advertisement -

- Advertisement -

വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

വിദ്യാര്‍ത്ഥിനിയെ കുടിവെള്ള പദ്ധതി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബത്തേരി പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭന്റെ മകള്‍ പ്രജീഷ യെ ആണ് വീടിനു സമീപത്തെ കുടിവെള്ള പദ്ധതി കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 14 വയസ്സായിരുന്നു. കുപ്പാടി ഗവ. ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പഠിക്കാനുണര്‍ന്ന പ്രജിഷയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും, പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ വെള്ളക്കെട്ട് കുടിവെള്ള പദ്ധതി കിണറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.ബത്തേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അമ്മ: ശ്രീജസഹോദരങ്ങള്‍: വിജിഷ, രഞ്ജിത്, സജിത്

Leave A Reply

Your email address will not be published.

You cannot copy content of this page