കല്‍പ്പറ്റയില്‍ ബിജെപി ജില്ലാ പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി കെ പത്മനാഭന്‍. ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രതിപക്ഷത്തിന് ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ദൗത്യം പോലും എന്‍ഡിഎ സര്‍ക്കാരിനാണെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. ജൂലൈ ആറ് മുതല്‍ ഓഗസ്റ്റ്11വരെ രാജ്യത്ത് ആകെ നടക്കുന്ന ബിജെപി അംഗത്വ കാമ്പയിന്റെ ഭാഗമായാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്ത് തലം മുതലുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി യെന്നും പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു ബി ജെ പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. കൂട്ടാറ ദാമോദരന്‍ പി.ജി ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -