പോക്സോ കേസിലെ പ്രതി രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍. മുത്തങ്ങ കല്ലൂര്‍ പണപ്പാടി കോളനിയിലെ ബിനു എന്ന ബൊമ്മന്(25)ആണ് പിടിയിലായത്.തിരുനെല്ലിയില്‍ എസ്.ഐ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.ബിനുവിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബത്തേരി സ്റ്റേഷന് പരിധിയില്‍പ്പെടുന്ന കോളനിയിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രതി വനത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തതും പെണ്‍കുട്ടിയെ കണ്ടെത്തിയതും. പിന്നീട് പ്രതി ബിനു ഒളിവില്‍പോവുകയായിരുന്നു.
- Advertisement -
- Advertisement -