ചുള്ളിയോട് ഐ ടി ഐയുടെ പ്രവര്‍ത്തനം ശോചനീയമായ അന്തരീക്ഷത്തിലാണന്നും ഇത് നിന്ദ്യവും മനുഷ്യത്യരഹിതവും നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണന്ന് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലര്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നെന്മേനിയില് തന്നെയുള്ള റവന്യുഭൂമിയില്‍ നിന്നും സ്ഥലം അനുവദിച്ച് എത്രയുംവേഗം ഐ ടി ഐക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തയ്യാറാവണമെന്നും ഇവിടെ പഠനം നടത്തുന്ന പെണ്‍കുട്ടികളുടെ മോശമായ പഠനന്തരീക്ഷത്തില് നിന്നും മാറ്റണമെന്നും ഭാരവാഹികള്‍ പറഞ്ഞു.കൂടാതെ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് ചാക്കുകണക്കിന് മുറ്റത്തും മൂലകളിലുമായി കൂട്ടിയിട്ടിരിക്കുകയാണന്നും ഒരു ഹോസറ്റലില് നിന്നും പന്നിഫാമിലേക്ക് ധാന്യം കടത്തിയതായും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
- Advertisement -
- Advertisement -