പാരമ്പര്യ കലകളുടെ നേരാവിഷ്കാരവും പരിശീലനവും ഉദ്ദേശിച്ച് കുടുംബശ്രി ജില്ലാ മിഷന്റെ ലസിതം എന്ന പേരില്‍ ക്ലാസിക്കല്‍ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് ഭാരവഹികള്‍ കല്‍പ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ഈ മാസം 17,18,19 തിയതി ലക്കിടി നവോദയ സ്കുളില്‍ വെച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത കലാകാരന്മാരുടെ വളന്ററി സംഘടനയായ സ്പിക്ക്മാക്ക് ഇന്ത്യയുടെ നോര്‍ത്ത് കേരള ചാപ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, കഥകളി, മോഹിനിയാട്ടം, ചുവര്‍ചിത്രം, യോഗ, മണിപ്പൂരി ,ഓട്ടം, തുള്ളല്‍, നങ്ങ്യാര്‍ കൂത്ത്, തുടങ്ങി ഇനങ്ങളില്‍ പ്രശസ്തരായ ദീപ്തി പാറോല്‍, ദീപാ ശശീന്ദ്രന് ,കലാമണ്ഡലം വിജയ നാദ്, തുടങ്ങി വിദഗ്ദര്‍ പരിശിലനം നല്‍കും. ജില്ലയിലെ 400 ഓളം വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത് എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- Advertisement -
- Advertisement -