മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ഈ ട്രോളിങ് നിരോധന സമയത്ത് ഏര്‍പ്പെടുത്തിയ നിരോധനം മറികടന്ന് മത്സ്യ ബന്ധനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പിന്റെ വാട്ടര്‍ പട്രോളിങ് ആരംഭിച്ചു. അശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തോടുകള്‍, പുഴകള്‍, കൈത്തോടുകള്‍ തുടങ്ങിയവയില്‍ നിന്നും മീന്‍പിടിക്കുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുകയാണ് ഇത്തരം പട്രോളിങ്ങിലൂടെ ഫിഷറീസ് വകുപ്പ് ലക്ഷ്യം വെക്കുന്നത്. 25000 മുതല്‍ 50000 വരെ കുഞ്ഞുങ്ങളെ പ്രജനനം നടത്തുന്ന തള്ള മത്സ്യങ്ങളെ ഈ സമയത്ത് പിടിക്കുന്നതിലൂടെ മത്സ്യ സമ്പത്ത് ഭാവിയില്‍ ഇല്ലാതാവുന്ന അവസ്ഥ വരും. ജനങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും അല്ലാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ എം.ചിത്ര അറിയിച്ചു.വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ എം ചിത്രയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാട്ടര്‍ പട്രോളിങ്ങിന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി മുബഷിറ, സന്ദീപ് കെ രാജു, മനു വിന്‍സന്റ്, ഗ്രഹന്‍ പി തോമസ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -