- Advertisement -

- Advertisement -

വയോധികയുടെ ജഢം കിണറ്റില്‍ കണ്ടെത്തി

0

പുല്‍പ്പള്ളി താന്നിതെരുവിന് സമീപം വയോധികയുടെ ജഢം വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ചെറ്റപ്പാലം ചെറിയപുരയ്ക്കല്‍ മായാ ശങ്കരന്‍ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മായയെ വീട്ടില്‍ നിര്‍ത്തി വീട്ടുകാര്‍ മകന്റെ ബന്ധു വീട്ടില്‍ പോയതായിരുന്നു. പിന്നീട് തിരിച്ചു വന്ന് നോക്കുമ്പോള്‍ മായയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആള്‍മറയുള്ള കിണറായതിനാല്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ബത്തേരിയില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. പുല്‍പ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

You cannot copy content of this page