- Advertisement -

- Advertisement -

റവന്യൂ ജില്ലാ കായികമേള ലോഗോ പ്രകാശനം

0

മാനന്തവാടി> ഒക്ടോബര്‍ 12,13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒന്‍പതാമത് റവന്യൂജില്ലാ കായികമേളയുടെ ലോഗോ  പ്രകാശനം ചെയ്തു. മാനന്തവാടി പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശാരദാ സജീവന്‍റെ കൈയില്‍ നിന്നും സംഘാടകസമിതി ചെയര്‍മാന്‍ എം അബ്ദുള്‍ അസീസ്‌ ലോഗോ ഏറ്റുവാങ്ങി.  തലശ്ശേരി ചൊക്ലി  സ്വദേശി ഷിതിനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ചടങ്ങില്‍ സ്കൂള്‍ പി ടി എ പ്രസിഡന്റ് വി കെ തുളസീദാസ് അധ്യക്ഷനായിരുന്നു. അധ്യാപകരായ എം സഹദേവന്‍, ജോണ്‍ മാത്യു, പി സി വത്സല,  റോയ് മാത്യു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page