മുട്ടില്‍ ഗ്രാമപഞ്ചായത്ത് മാണ്ടാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കും. രാവിലെ എഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 28 ന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി 25ന് വൈകിട്ട് അഞ്ചുമണി മുതല്‍ 28ന് വൈകിട്ട് അഞ്ചുവരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ മദ്യനിരോധനം എര്‍പ്പെടുത്തി. കൂടാതെ മാണ്ടാട് വാര്‍ഡ് പരിധിയില്‍ 25ന് വൈകിട്ട് അഞ്ചു മുതല്‍ 27ന് വൈകിട്ട് അഞ്ചുവരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചിട്ടുണ്ട്. വാര്‍ഡ് പരിധിയില്‍ പോളിങ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസവും അതിനു തലേന്നും (ജൂണ്‍ 26, 27) വാര്‍ഡ് പരിധിക്കുള്ളില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസവും അവധിയായിരിക്കും.ഉദ്യോഗസ്ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ ജൂണ്‍ 26ന് വിതരണം ചെയ്യും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ നല്‍കണം. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരെയും പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിക്കുന്നതുവരെ സ്ഥലം മാറ്റാന്‍ പാടില്ലെന്നും എതെങ്കിലും കാരണത്താല്‍ സ്ഥലംമാറ്റമുണ്ടായാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മേലധികാരികള്‍ സ്ഥലം മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താതെ നിര്‍ത്തിവെക്കണമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
- Advertisement -
- Advertisement -