പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദന്ത ഡോക്ടര്‍മാരും ദന്താശുപത്രികള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കേരള ഘടകത്തിന് നേതൃത്വത്തിലാണ് സംസ്ഥാനമാകെ ദന്താശുപത്രികള്‍ അടച്ചിട്ട് പ്രതിഷേധിച്ചത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. പി സി .സനോജ്, ഡോ. ഫ്രന്‍സ് ജോസ് , ഡോ.രജിത്ത് , ഡോ. നൗഷാദ് പള്ളിയാല്‍, ഡോ.ഐശ്വര്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -