പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍ .സീതാ മൗണ്ട് ചവറുപുഴയില് സി.ഡി ഷാജി (48)നെയാണ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി എസ്.എം.എസ് ഡി വൈ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച പെണ്‍കുട്ടിയെ കാറില്‍ തട്ടികൊണ്ടു പോയി ഒരുവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്സോ, എസ്എസിഎസ്ടി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
- Advertisement -
- Advertisement -