ഹയര്‍ സെക്കന്‍ഡറിതലം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കോ-ഓപറേറ്റീവ് അക്കാദമി ഓഫ് എജ്യുക്കേഷന്റെയും (കേപ്) കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ശില്പശാല നടത്തി. സി.കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എല്ലാ പഠനങ്ങളും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയുള്ളതാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനത്തില്‍ മികവ് കാട്ടി പുറത്തുവരുന്നവര്‍ നാടിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. ഏതു മേഖലയിലെത്തിയാലും വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തെ എന്‍ജിനീയറിങ് സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഡോ. കെ.എ നവാസ്, കേപ്പും പ്രഫഷനല്‍ വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഡോ. ഒ.എ ജോസഫ്, സിവില്‍ സര്‍വീസ് പരീക്ഷയും കേരളത്തിന്റെ സാധ്യതകളും എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് പരിശീലകന് ജോഷ്വ റോയ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലയില്‍ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കല്‍പ്പറ്റ മണ്ഡലത്തിലെ 10, പ്ലസ്ടു വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. സബ് കലക്ടര്‍ എന്‍.എസ്. കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, പച്ചപ്പ് പദ്ധതി കോ-ഓഡിനേറ്റര്‍ കെ. ശിവദാസന്‍, കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -