- Advertisement -

- Advertisement -

ജീവകാരുണ്യത്തിന് ബസ് ജീവനക്കാര്‍ ജനങ്ങളിലേക്ക്

0

അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ് പോയ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കുന്നതിന് മാനന്തവാടി നിരവില്‍പ്പുഴ റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും ബക്കറ്റ് പിരിവുമായി രംഗത്ത് .ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മാനന്തവാടി താലൂക്കിലെ വിവിധ സ്വകാര്യ ബസ്സുകളില്‍ ക്ലീനര്‍ ജോലി ചെയ്തിരുന്ന തോണിച്ചാല്‍ സ്വദേശി ആലക്കണ്ടി പ്രകാശന്‍ കഴിഞ്ഞ 6ന് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.ഈ വരുന്ന ജൂണ്‍17 ന് മാനന്തവാടി നിരവില്‍ പുഴ റൂട്ടിലോടുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളും അന്നേ ദിവസത്തെ വരുമാനം പ്രകാശന്‍ കുടുംബ സഹായ സമിതിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. അന്നേ ദിവസം യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ പരമാവധി തുക സമാഹരിക്കാനാണ് തീരുമാനം . കൂടാതെ ബക്കറ്റ് കളക്ഷനിലൂടെ പൊതു ജനങ്ങളില്‍ നിന്നും പൈസ സമാഹരിക്കും .

Leave A Reply

Your email address will not be published.

You cannot copy content of this page