- Advertisement -

- Advertisement -

കനത്ത മഴയെതുടര്‍ന്ന് വീടിനോട് ചേര്‍ന്ന മതിലിടിഞ്ഞ് വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു

0

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെതുടര്‍ന്ന് വീടിനോട് ചേര്‍ന്ന മതിലിടിഞ്ഞ് വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു.തരുവണ മുണ്ടാടത്തില്‍ ഇബ്രാഹിമിന്റെ വീടിനാണ് കേടുപാടുകള്‍ പറ്റിയത്.തിങ്കളാഴ്ച രാത്രിയോടെ കുന്നിന്‍മുകളില്‍ നിന്നും ഒലിച്ചിറങ്ങിയ വെള്ളത്തില്‍ തൊട്ടടുത്ത അയല്‍വാസിയായ കുഞ്ഞമ്മദിന്റെ വീടിന്‍ മുറ്റത്ത് നിന്നും മണ്ണിടിഞ്ഞ് താഴുകയായിരുന്നു.ഇബ്രാഹിമിന്റെ വീടിന്റെ പുറകിലെ ടോയ്‌ലറ്റ്,വീടിന്റെ സണ്‍ഷൈഡ്,വിറക് പുര എന്നിവ തകരുകയുണ്ടായി.രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.മണ്ണിടിഞ്ഞതോടെ കുഞ്ഞമ്മദിന്റെ വീടിനും അപകട ഭീഷണി നിലനില്‍ക്കുകയാണ്.പൊരുന്നന്നൂര്‍ വില്ലേജ് അസിസ്റ്റന്റ് സ്ഥലം സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page