- Advertisement -

- Advertisement -

വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മാതൃക: കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം

0

ജൈവകര്‍ഷിക മുന്നേറ്റവും ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍കിടയിലെ പ്രവര്‍ത്തനം വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മാതൃകയെന്ന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സികുട്ടീവ് ഡയറക്ടര്‍ ഫാ: ജോര്‍ജ് വെട്ടിക്കാട്ടില്‍ .സാമൂഹ്യ മുന്നേറ്റം പഠിക്കാന്‍ സബ്ല്യു.എസ്.എസ്.എസിലെത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും ദീര്‍ഘനാളത്തെ ശ്രമഫലമായി വയനാടിന്റെ സാമൂഹ്യ മേഖലയിലുണ്ടായ വികസനവും മുന്നേറ്റവും പഠിക്കാനാണ് സംസ്ഥാനത്തെ സാമൂഹ്യ പ്രവര്‍ത്തക സംഘം വയനാട്ടിലെത്തിയത്. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മുപ്പതംഗ സംഘമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.രൂപത സോഷ്യല്‍ സര്‍വ്വീസ് വിഭാഗം കോഡിനേറ്റര്‍ ഫാ: പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു. വയനാട്ടിലെ ജൈവ ഉല്പന്ന സംസ്‌കരണ കേന്ദ്രമായ ബയോവിന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സംഘം സന്ദര്‍ശിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page