പ്രളയാനന്തര നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഉടന്‍ നല്‍കുക, കര്‍ഷക പെന്ഷന് ആറായിരം രൂപ ആക്കുക, വയോജന കര്‍ഷക കടങ്ങള്‍ എഴുതി തള്ളുക, കൃഷി ഭൂമിയിലെ വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ എല്ലാ കൃഷിഭവനുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കര്‍ഷക വയോജനവേദി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ വ്യാഴാഴ്ച്ച പുല്‍പ്പള്ളി കൃഷി ഭവന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
- Advertisement -
- Advertisement -