പൂട്ടിക്കിടക്കുന്ന ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വയനാട് ടൂറിസം അസോസിയേഷന് ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു പുതിയ ടൂറിസം സെന്ററുകള്‍ പ്രമോട്ടു ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.യോഗം ജില്ലാ പ്രസിഡണ്ട് അലി ബ്രാന് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് ചെറിയാന് കോശി അദ്ധ്യക്ഷനായിരുന്നു. ഉസ്മാന് വോള്വറൈന്സ്,അനീഷ്,ജംഷീദ് ബത്തേരി,മൂനീര്‍ കാക്കവയല്‍,ബാബു ഗ്രീന്‍ റൂട്ട,മുജീബ് ചെതലയം തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -