- Advertisement -

- Advertisement -

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു

0

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചു. മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രിന്റെ് നേതൃത്വത്തിലാണ് 3 താലൂക്ക് കേന്ദ്രങ്ങളിലും പെട്രോള്‍ പമ്പുകള്‍ ഉപരോധിച്ചത്. മാനന്തവാടിയില്‍ ഐ.എന്‍.റ്റി.യു.സി. താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടിയില്‍ രണ്ട് പമ്പുകളാണ് ഉപരോധിച്ചത്. മൈസൂര്‍ റോഡിലെയും പോസ്റ്റ് ഓഫീസിനു സമീപത്തെയും പമ്പുകളാണ് ഉപരോധിച്ചത്.കക്കൂസുകള്‍ നിര്‍മ്മിക്കാനാണ് ഇന്ധന വില കൂട്ടിയതെന്ന കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രസ്താവന പദവിക്ക് നിരകാത്തതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത അനില്‍കുമാര്‍ പറഞ്ഞു. ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു. അന്‍ഷാദ് മാട്ടുമ്മല്‍, പി.ഷംസുദീന്‍, എം.പി.ശശികുമാര്‍ ,എ.എം.നിഷാന്ത്, മുജീബ് കോടിയോടന്‍, വിനോദ് തോട്ടത്തില്‍, പി.കെ.ബിജു, ടി.കെ.മമ്മൂട്ടി, ടി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പ്പറ്റയില്‍ റിലൈന്‍സ് പെട്രോള്‍ പമ്പിന് മുമ്പിലെ ഉപരോധ സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിപി ആലി ഉദ്ഘാടനം ചെയ്തു. സാലി റാട്ടകൊല്ലി, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ്, കെകെ രാജേന്ദ്രന്‍, നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page