- Advertisement -

- Advertisement -

താത്തൂര്‍ നിവാസികള്‍ക്ക് സഞ്ചരിക്കാന്‍ തകര്‍ന്ന റോഡ്

0

ഈ മഴക്കാലത്തും ചെതലയം താത്തൂര്‍ നിവാസികള്‍ക്ക് സഞ്ചരിക്കാന്‍ തകര്‍ന്ന റോഡ് തന്നെ ആശ്രയം.ആറാംമൈല്‍ മുതല്‍ താത്തൂര്‍വരെ മൂന്നുകിലോമീറ്റര്‍ ദൂരം റോഡാണ് തകര്‍ന്നത്.ബത്തേരി ടൗണിലെ വികസനം ഗ്രാമങ്ങളിലെത്താത്തതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.മഴക്കാലം എത്തിനില്‍ക്കെ ഇതുവഴിയുള്ള സഞ്ചാരം ദുരിതമാവുകയാണ്. റോഡ് നവീകരിക്കാനുള്ള നടപടി ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നുദിനംപ്രതി നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയ ഈ റോഡ് ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും പൊളിഞ്ഞനിലയിലാണ്.ചെതലയം ചേനാട് മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതും ഈ റോഡാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page