- Advertisement -

- Advertisement -

കടമാന്‍ചിറ നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കണം

0

നാശത്തിന്റെ വക്കില്‍ ബത്തേരിയിലെ പ്രകൃതിദത്ത കടമാന്‍ചിറ.ചിറയുടെ ഉടമസ്ഥാകാശം കൈവശമുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനാസ്ഥയാണ് ചിറ നശിക്കാന്‍ കാരണം.ചിറയെ നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യം.ജില്ലയിലെ ഏക പ്രകൃതിദത്ത് നീന്തല്‍കുളമായി കടമാന്‍ചിറയാണ് നാശത്തിന്റെ വക്കിലുള്ളത്.ഒരു പതിറ്റാണ്ട് മുമ്പ് 25 ലക്ഷം രൂപ ചെലവഴിച്ച് ചിറയുടെ സമീപത്ത് താരങ്ങള്‍ക്ക് വസ്ത്രം മാറാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മൂന്നു കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ അതിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിമാറിയിരിക്കുന്നു.പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ചിറയെയും അനുബന്ധകെട്ടിടങ്ങളെയും സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലങ്കില്‍ ബത്തേരി കുപ്പാടിയിലെ കടമാന്‍ചിറ എന്നത് വിസ്മൃതിയിലാവും.

Leave A Reply

Your email address will not be published.

You cannot copy content of this page