മൂപ്പൈനാട് റിപ്പണ്‍ മ്യൂസിക് ഓഫ് വയനാടിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിലാവ് സംഗീത വിരുന്നും എരഞ്ഞോളി മൂസ്സ അനുസ്മരണവും സംഘടിപ്പിച്ചു. റിപ്പണ്‍ പുതുക്കാട്ടില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് യാഹ്യാ ഖാന് തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എ.കെ റഫീഖ് അദ്ധ്യക്ഷനായിരുന്നു.ജ്യോതി പെയ്ന് ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.എച്ച് സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. വിജയകുമാരി, ഉദൈഫ റിപ്പണ്‍ , ഇസ്മയില്‍ പള്ളിയാലില്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -