കുട്ടികള്‍ അനുഭവിക്കുന്ന പീഡനം, ചൂഷണം, മാനസിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും നിയമപരമായ ഇടപെടല്‍ നടത്തുന്നതിനുമാണ് കുട്ടികളോ അവര്‍ക്കുവേണ്ടി മുതിര്‍ന്നവരോ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുന്നത്. വൈദ്യ സഹായം, പുനരധിവാസം, കൗണ്‍സലിംഗ്, കുട്ടികളെ കാണാതാകല്‍, സ്കൂളില്‍ നിന്ന് കൊഴിഞ്ഞു പോകല്‍ ,ലൈംഗീക പീഡനം, ഉപദ്രവം, ബാല വിവാഹം, ശാരീരിക മാനസിക പീഡനങ്ങള്‍, ബാലവേല , ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവെന്നാണ് ചൈല്ഡ്ലൈന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വിളിച്ച് കുട്ടികളുടെ പരാതികള്‍ ചൈല്‍ഡ് ലൈനെ അറിയിക്കാം. ബാല സൗഹൃത ജില്ലയായി വയനാടിനെ മാറ്റാന്‍ ചൈല്‍ഡ് ലൈന്‍ പരിപാടികള്‍ ആവിഷ്ക്കരിച്ചു വരികയാണ്.
- Advertisement -
- Advertisement -