പരിസ്ഥിതി ദിനത്തില്‍ എല്ലാവരും മരതൈകള്‍ നടാന്‍ അതിയായ ഉത്സാഹം കാണിക്കും. നട്ടതിനു ശേഷം തൈകള്‍ സംരക്ഷിക്കുന്നതില്‍ അത്ര ശ്രദ്ധ ചെലുത്താറില്ല.ഇതില്‍ നിന്ന് വിഭിന്നമാണ് ബത്തേരി ഫ്ലാക്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. മുന്‍ വര്‍ഷം പാതയോരത്ത് നട്ട മരതൈകളുടെ ചുവട്ടിലെ കാടുവെട്ടിയും മണ്ണ് ഇളക്കി വളമിടുകയും ചെയത് ക്ലബ് മാതൃകയായി.ബത്തേരി നഗരസഭ നടപ്പിലാക്കുന്ന പൂമരം പദ്ധതിയുടെ ഭാഗമായാണ് ഫ്ലാക്സ് ക്ലബ്ബ് ബത്തേരി ചുള്ളിയോട് പാതയോരത്ത് പൂമരതൈകള് നട്ടത്.ബത്തേരി മുതല്‍ അമ്മായിപ്പാലം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ 300 ഓളം തൈകളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. തൈ സംരക്ഷണ ഉദ്ഘാടനം ഡിവിഷന് കൗണ്‍സിലര്‍ എല്‍സി പൗലോസ് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അജയ് ഐസക്, ആന്റോ ജോര്‍ജ്, സുരേഷ് പനക്കല്‍, റ്റിജി ചെറുതോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -