- Advertisement -

- Advertisement -

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെയും കൊച്ചുമകളെയും മര്‍ദ്ദിച്ചതായി പരാതി

0

പുല്‍പ്പള്ളി മരകാവില്‍ വനപാലകര്‍ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെയും കൊച്ചുമകളെയും മര്‍ദ്ദിച്ചതായി പരാതി. വേലിയമ്പം പറമ്പില്‍ ഫിലോമിന,കൊച്ചുമകള്‍ 15 വയസുകാരി ചിന്നു എന്നിവരെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വനം വകുപ്പിലെ 3 ഉദ്യോഗസ്ഥര്‍ വാതില്‍ ചവുട്ടിപ്പൊളിച്ച് വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്നാണ് പരാതി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തെന്നും പുല്‍പ്പള്ളി പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരിക്കേറ്റ ഫിലോമിനെയും ചിന്നുവിനെയും പുല്‍പ്പള്ളി. സാമൂഹികരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.പുല്‍പ്പളളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിന്നു. പ്രദേശത്ത് സ്ഥിരമായി ആന ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് തന്റെ മകന്‍ അനീഷും വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ മകനെ അന്വേഷിച്ച് വീട്ടിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അതിക്രമങ്ങള്‍ കാണിച്ചതെന്ന് ഫിലോമിന പറഞ്ഞു. ഇതു സംബന്ധിച്ച് ഫിലോമിന പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കി.എന്നാല്‍ വനം വകുപ്പ് ഫിലോമിനയെയും കൊച്ചുമകളെയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ രതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page