ബത്തേരി ടൗണില്‍ ഫുട്പാത്തിലേക്ക് ഇറക്കിവെച്ചുള്ള അനധികൃത കച്ചവടത്തിന് പൂട്ടിടാനൊരുങ്ങി നഗരസഭ. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറി പൊതുഅറിയിപ്പ് നല്കി.മൂന്നു ദിവസത്തിനുള്ളില്‍ അനധികൃത കച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും നഗരസഭ.ബത്തേരി ടൗണിലെ ഫുട്പാത്ത് കയ്യേറിയുള്ള അനധികൃത കച്ചവടത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്.അടുത്തകാലത്തായി ടൗണിലെ പലഭാഗങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമായി ഫുട്പാത്തിലേക്ക് ഇറക്കിവെച്ചുള്ള കച്ചവടം വ്യാപകമാണന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.നഗരസഭയുടെ ഈ തീരുമാനം വ്യാപാരികളോടുള്ള ഏറ്റുമുട്ടലല്ലെന്നു വ്യാപാരികള്‍ ഇതിനോട് സഹകരിക്കണമെന്നും നഗരസഭ ചെയര്മാന് ടി.എല്‍.സാബു പറഞ്ഞു.
- Advertisement -
- Advertisement -