പിഞ്ചോമനകള്‍ കണ്ടാസ്വദിക്കുന്ന കാര്‍ട്ടൂണികളില്‍ ലൈംഗികതയും അസഭ്യതയും കടന്നുകൂടുന്നുണ്ടെന്ന് പോലീസ്. കുട്ടികള്‍ സ്വന്തമായി കാര്‍ട്ടൂണുകളും സിനിമകളും മറ്റും കാണുന്നതിന് മുമ്പ് അത്തരം വീഡിയോകള്‍ രക്ഷിതാക്കള്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പെണ്‍കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ അറിവിലേക്ക് എന്ന പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.സമൂഹ മാധ്യമത്തിലാണ് പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തിക്കിലും തിരക്കിലും പെണ്‍കുട്ടികള്‍ അകപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ബോധവത്കരിക്കുക, പെണ്‍കുട്ടികളുടെ ശാരീരികാരോഗ്യം,മാനസികാവസ്ഥ,വിവേകം,ബുദ്ധിസ്ഥിരത തുടങ്ങിയവ ഹനിക്കാന്‍ കാരണമായ കൂട്ടുകെട്ടോ മറ്റു ഘടകങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അത്കൃത്യമായി നിരീക്ഷിക്കുക. കൂട്ടുകാരുമായി വീടിനുപുറത്ത് ഏതുതരം കളികളിലാണ് ഏര്‍പ്പെടുന്നതെന്ന് ശ്രദ്ധിക്കുക, തുടങ്ങിയ മുന്നറിപ്പുകള്‍ പോലീസ് നല്കുന്നു. പൊതു സ്ഥലങ്ങളിലെ ലൈംഗിക ചൂക്ഷണത്തിനെതിരെ രക്ഷിതാക്കളുടെ കരുതല്‍ അനിവാര്യമാണ്. ഉത്സാഹവതിയായ കുട്ടിയുടെ പെട്ടന്നുള്ള വിഷാദവും നിസംഗതയും ഉന്മേഷ കുറവും ശ്രദ്ധയില്‍ പെട്ടാല്‍ ക്ഷമയോടെ അവളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പോലീസ് പങ്കുവെക്കുന്നു. പ്രായമായ കുട്ടികളുടെ മുന്നില്‍ വെച്ച് രക്ഷിതാക്കളുടെ വസ്ത്രധാരണം കുട്ടികളില്‍ അനാവശ്യ ചിന്തകള്‍ ഉണ്ടാകും.വസ്ത്രധാരണത്തിലെ സ്വകാര്യത്തെയുടെ പ്രധാന്യം കുറച്ചു കാണാന്‍ ഇത് കുട്ടികളെ പ്രരിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
- Advertisement -
- Advertisement -