പനി ബാധിച്ച് എത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും കടുത്ത പനിയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാനും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ ഡി.എം.ഒ പറഞ്ഞു.ജാഗ്രാത പാലിക്കാന്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്കി.പറവൂര്‍ സ്വദേശി യുവാവിന് നിപ ബാധയുണ്ടെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് ഇടുക്കി,കോഴിക്കോട്,വയനാട്, തൃശ്ശൂര്‍,എറണാകുളം ജില്ലകളില്‍ നിപക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നശേഷമേ പറവൂര്‍ യുവാവിന്റെ നിപ സ്ഥിരീകരിക്കാനാകൂ.
- Advertisement -
- Advertisement -