വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ബീനാച്ചി എക്സ് സര്‍വീസ്മെന്‍ കോളനിയിലെ കാഞ്ഞിരംകോട് പ്രദീപിന്റെയും ബിന്ദുവിന്റെയും മകന് അമല്‍(12) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ എല്‍.ഐ.സി. ഓഫീസിന് സമീപം കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അമലിന് പരിക്കേറ്റത്. എരുമാട് നിന്നും ബന്ധുക്കള്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അമല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. അപകടത്തില്‍ പ്രദീപിന്റെ അമ്മാവന് കൊളഗപ്പാറ കാഞ്ഞിരംകോട് ശ്രീധരന് (57), ശ്രീധരന്റെ ഭാര്യ ഇന്ദിര (50), സഹോദരി കാര്‍ത്യായനി (62) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ബീനാച്ചി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അമല്‍. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
- Advertisement -
- Advertisement -