- Advertisement -

- Advertisement -

കച്ചവടസ്ഥാപനങ്ങളില്‍ ലഹരി വസ്തുക്കളുടെ പരിശോധന

0

ബത്തേരി ടൗണില്‍ നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കച്ചവടസ്ഥാപനങ്ങളില്‍ ലഹരി വസ്തുക്കളുടെ പരിശോധ നടത്തി.എക്സൈസിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച ലഹരിവസ്തുക്കളുടെ വില്‍പ്പന നടക്കുന്നുവെന്ന പരാതിയിന്മേലാണ് പരിശോധന.പഴയ ബസ്റ്റാന്റ്,ചുങ്കം പുതിയ ബസ്റ്റാന്റ്,കോളേജ് പരിസരങ്ങള്‍ എന്നിവിടങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ എവിടെനിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്താനിയില്ല.അടുത്തിടെയായി ബത്തേരി ടൗണ്‍ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുമെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.തുടര്‍ന്നാണ് നഗരസഭ വിവിധ വകുപ്പുകളുടെ യോഗം വിളിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുപരിശോധന നടത്തിയത്.നഗരസഭ എച്ച്.ഐ. കെ.റ്റി.തുളസീധരന്‍,എക്സൈസ് ഇന്‍സ്പെക്ടര്‍ ജനാര്‍ദ്ധനന്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page