വിറ്റാമിന്‍ എയും വിറ്റാമിന്‍ ഡിയും ചേര്‍ത്ത് സംപുഷ്ടികരിച്ചാണ് പുതിയ പായ്ക്കറ്റില്‍ പാല് എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തെരെഞ്ഞെടുത്ത ഡയറി പ്രോജക്റ്റുകളില്‍ വിജയിച്ച ശേഷമാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളാല്‍ ഇന്ത്യയിലെ ജനങ്ങളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, എന്നിവയുടെ കുറവുള്ളതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ മുന്‍ നിര്‍ത്തി കേന്ദ്ര ആരോഗ്യ വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ കണ്ടെത്തല്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ജനങ്ങളില്‍ എ വിറ്റാമിന്റെയും ഡി വിറ്റാമിന്റെയും അളവ് വര്‍ദ്ധിപ്പിക്കാനായി ധാന്യങ്ങളില്‍ വിറ്റാമിന്‍ എ യും ഡി യും വര്‍ദ്ധിപ്പിച്ച് വിപണിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാല് ഉല്‍പ്പന്നത്തില്‍ കൂടി വിറ്റാമിന്‍ എ യും ഡി യും വര്‍ദ്ധിപ്പിച്ച് മില്‍മ പുതിയ പാക്കറ്റില്‍ പാല് വിപണിയിലെത്തിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റേയും ഇന്ത്യ ന്യൂട്രിഷന്‍ ഇനിഷ്യേറ്റിവ്, റ്റാറ്റാ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് വിറ്റാമിന്‍ ചേര്‍ത്ത് സംപുഷ്ടികരിച്ച പാല് വിപണിയിലേക്കിറക്കുന്നതെന്നാണ് മില്‍മ അവകാശപ്പെടുന്നത്. കടും നീല നിറത്തിലുള്ള പാക്കറ്റിലാണ് വിറ്റാമിന്‍ ചേര്‍ത്ത പാല് വിപണിയിലെത്തുന്നത് ഒപ്പം വിറ്റാമിന്റെ അളവ് രേഖപ്പെടുത്തുകയും ചെയ്യും.
- Advertisement -
- Advertisement -