കെട്ടുനാട്ടി നെല്‍കൃഷിയില്‍ നൂറു മേനിയുമായി കുട്ടികര്‍ഷകര്‍.പുല്‍പ്പള്ളി ജയശ്രീ സ്കൂളിലെ സ്കൗട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കളനാടിക്കൊല്ലിയിലെ പാടത്താണ് വയനാടന്‍ ഗോത്ര സമുദായങ്ങളുടെ പരമ്പരാഗത നെല്‍കൃഷി രീതിയായ കെട്ടുനാട്ടിയില് നെല്‍കൃഷി ചെയ്ത് വിദ്യാര്‍ത്ഥികള്‍ നൂറ് മേനി വിളയിച്ചത്.ചാണകം മണ്ണ് 15 ഓളം പച്ചിലകള്‍ ലയിപ്പിച്ചെടുത്ത ഔഷധക്കുട്ട് എന്നിവ ചവിട്ടിക്കുഴച്ച് നെല്‍വിത്ത് മുളപ്പിച്ചായിരുന്നു പാടത്ത് കൃഷിയിറക്കിയത്.പുര്‍ണമായും രാസകീടനാശിനികള്‍ വിപണിയിലെത്തും മുമ്പ് വയനാടന്‍ ഗോത്ര സമുദായങ്ങളിലെ കൃഷിക്കാര്‍ പരമ്പരാഗതമായ രീതിയില്‍ നടത്തിവന്നിരുന്ന കൃഷി രീതികള്‍ അവലംബിച്ചായിരുന്നു നെല്‍ക്കൃഷി ഇറക്കിയത്.ചാണകം മണ്ണ് 15 ഓളം പച്ചിലകള്‍ ലയിപ്പിച്ചെടുത്ത ഔഷധക്കുട്ട് എന്നിവ ചവിട്ടിക്കുഴച്ച് നെല്‍വിത്ത് മുളപ്പിച്ചായിരുന്നു പാടത്ത് കൃഷിയിറക്കിയത്. മുളപ്പിച്ച വിത്തുകള്‍ പാകപ്പെടുത്തിയ വയലില്‍ നിശ്ചിത അകലത്തില്‍ നടുന്നതിനാല്‍ 30 കിലോ വേണ്ടിടത്ത് 6 കിലോയോളം വിത്ത് മാത്രം മതി എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. 30 ദിവസത്തിനുള്ളില്‍ 12 ചുവടുകളും 60 ദിവസത്തിനുള്ളില്‍ 60 തണ്ടുകളും വളരുന്നത് നെല്‍ക്കൃഷിയ്ക്ക് നല്ല വിളവ് ലഭിക്കാന്‍ കാരണമായി.കണകള് തിങ്ങി നിറയുന്നതോടെ മറ്റ് പണികള്‍ ആവശ്യമില്ലെന്നതും കൃഷി ലാഭകരമാകാന്‍ കാരണമായി. പൂര്‍ണ്ണമായും സ്കൗട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പാടത്തെ പണികള്‍ ചെയ്തത്്.കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ഉത്സവം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷയായിരുന്നു.ഗ്രാമ പഞ്ചായത്തംഗം രമേശന്, ത്രിദിപ് കുമാര്‍, ജയശ്രീ,,കെ ആര് ജയരാജ്, ചുരിയാട്ട് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -