കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡിലെ കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിനു പൂട്ടുവീണു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.എന്നാല്‍ ജീവനക്കാരെ നിജപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് അടച്ചതെന്നാണ് പറയുന്നത്. കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളെ കുറിച്ചും, അവ പുറപ്പെടുന്ന സമയവും അറിയാന്‍ ഉപകാരപ്രദമായ ഓഫീസാണ് അടച്ചു പൂട്ടിയത്.കെ.എസ്.ആര്.ടി.സിയെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫീസ് അടച്ചതെന്നും പറയപ്പെടുന്നു.
- Advertisement -
- Advertisement -