- Advertisement -

- Advertisement -

0

സ്നേഹ സ്പര്‍ശമാകാന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ

നിര്‍ധന രോഗികള്‍ക്ക് സാന്ത്വനമായി സ്നേഹ സ്പര്‍ശം വാട്സ് ആപ്പ് കൂട്ടായ്മ. ഓക്സിജന്‍ സിലിണ്ടറുകളും, രോഗികള്‍ക്ക് ആവശ്യമായ കട്ടിലുകളും ഇനി കൂട്ടായ്മ നിര്‍ധന രോഗികള്‍ക്ക് ലഭ്യമാക്കും.തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോട്ടെ തോമസ് പുളിക്കല്‍ എന്ന നിര്‍ധന കാന്‍സര്‍ രോഗിയെ സഹായിക്കാന്‍ വേണ്ടിയാണ് സ്‌നേഹസ്പര്‍ശം വാട്‌സ് ആപ്പ് കൂട്ടായ്മ രൂപം കൊണ്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശം പൊതുജന കൂട്ടായ്മയിലൂടെയും, വാട്‌സ്ആപ്പ് സുഹൃത്തുക്കളുടെ സഹായത്തോടെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ടുതന്നെ വലിയ തുക സമാഹരിച്ചു. ചികിത്സ പുരോഗമിക്കവേ തോമസ് മരണപ്പെട്ടു.ചികിത്സയ്ക്കായി സമാഹരിച്ച തുകയില്‍ ബാക്കിയുള്ള പണം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ സഹായിക്കാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്കളും, ഓക്‌സിജന്‍ സിലിണ്ടര്‍കളും, രോഗികള്‍ക്ക് ആവശ്യമായ അത്യാധുനിക കട്ടിലുകളും വാങ്ങുകയായിരുന്നു.ഇവ മക്കിയാട് സ്‌നേഹ സ്പര്‍ശം കൂട്ടായ്മ ഭാരവാഹികള്‍ക്ക് കൈമാറി.പരിപാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതരാമന്‍ അധ്യക്ഷനായിരുന്നു.സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും അഡ്വക്കേറ്റ് ഷെബിന്‍ ജോര്‍ജ്ജ് അടക്കമുള്ള സ്‌നേഹ സ്പര്‍ശം വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page