മേപ്പാടി പുത്തൂര്‍വയല്‍ ക്വാറിവളവിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മൂപ്പൈനാട് തിനപുരം സ്വദേശി ടിനുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. കല്‍പ്പറ്റയില്‍ നിന്നും വടുവന്‍ചാലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
- Advertisement -
- Advertisement -