കല്‍പ്പറ്റ: പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ ഒരാഴ്ച്ച മാത്രം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചു കൊണ്ടുപോയാല്‍ പെര്മിറ്റു പോകും. സ്കൂളുകളുടെ സ്വന്തം വാഹനങ്ങളായാലും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളായാലും കുട്ടികളെ കുത്തി നിറച്ചു കൊണ്ടു പോയാല്‍ നടപടിയെടുക്കാന്‍ അതാത് പ്രദേശങ്ങളിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ ഡി.ജി.പി ചുമതലപ്പെടുത്തി. അത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്.ടി.ഒ യുമായി ചേര്‍ന്ന് എസ്.ഐ മാര്‍ക്ക് നടപടി എടുക്കാം. അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പഴുതടച്ച പരിശോധന നടത്താനാണ് നിര്‍ദ്ദേശം. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും കണ്ടെത്തണം. കേരളാ പോലീസ് തയ്യാറാക്കിയ എസ്.ഒ.പി സ്കൂള്‍ മേധാവികള്‍ക്ക് സ്കൂള്‍ തുറക്കുന്നതിനു മുമ്പ് കൈമാറാനും ഡി.ജി.പി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
- Advertisement -
- Advertisement -