- Advertisement -

- Advertisement -

വീടുകള്‍ക്ക് ഭീഷണിയായി വന്‍മരങ്ങള്‍

0

നൂല്‍പ്പുഴയിലെ വനാന്തരഗ്രാമമായ പിലാക്കാവ് വെട്ടുകുറുമ്പ കോളനിയിലാണ് വീടുകള്‍ക്ക് വന്‍മരങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നത്. ഉണങ്ങിയ മരങ്ങള്‍ ഏതുനിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കോളനിയിലെ മാരന്റെ വീടിന്റെ മുകളില്‍ മരം വീണ് കോണ്‍ക്രീറ്റ് പാളികളും ഷീറ്റുകളും തകര്‍ന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ആളപായമുണ്ടാവാതിരുന്നത്. ഈ സാഹചര്യത്തില്‍ വീടുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന വന്‍മരങ്ങള്‍ ഉടന്‍ മുറിച്ച് നീക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page