പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.മമ്മുട്ടിയെ ഭരണസമിതി സസ്പെന്റ് ചെയ്തു. അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ചാണ് ഭരണസമിതിയുടെ നടപടി. രജിസ്ട്രാറുടെ ഉത്തരവിനെതിരെ ഭരണസമിതിയും സെക്രട്ടറിയും ഹൈക്കൊടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് നേടാനായിരുന്നില്ല.ബാങ്കിനെതിരെ ഉയര്‍ന്ന പരാതികളെ അടിസ്ഥാനമാക്കി വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ബാങ്കില്‍ വന്‍ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സഹകരണ നിയമം വകുപ്പ് 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന അഴിമതിയുടെ കഥകള്‍ പുറത്തായത്.
- Advertisement -
- Advertisement -