- Advertisement -

- Advertisement -

കുറിച്യാര്‍മല പീവീസ് എസ്റ്റേറ്റില്‍ ഇനി അനിശ്ചിതകാല സമരം

0

കുറിച്യാര്‍മല പീവീസ് എസ്റ്റേറ്റില്‍ ഇനി അനിശ്ചിതകാല സമരം.ശമ്പളവും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. നാളെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊഴുതന ടൗണില്‍ റോഡ് ഉപരോധിക്കും. ഇന്നും ശമ്പളവിഷയത്തില്‍ പരിഹാരമുണ്ടാവില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്. 1000 ഹെക്റ്ററോളം വരുന്ന തോട്ടത്തില്‍ ഇപ്പോള്‍ 300 തൊഴിലാളികളാണുള്ളത്. ഇവര്‍ക്ക് ഒരുമാസമായി നല്‍കാനുള്ള ശമ്പളവും ബോണസും കുടിശ്ശിഖയായതോടെയാണ് സം.ുക്ത ട്രേഡ് യൂണിയനുകള്‍ സമരരംഗത്തിറങ്ങിയത്. തോട്ടം നഷ്ടത്തിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള മാനേജ്‌മെന്റിന്റെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page