കഴിഞ്ഞ ദിവസം രാത്രിയില്‍ താഴെ അങ്ങാടി ബീവറേജിന്റെ മദ്യവില്പനശാലക്ക് സമീപം മൂന്നോളം കടകളില്‍ പൂട്ട് പൊളിച്ച് മോഷണം നടത്തി. അനില്‍, രാജന്, സാബു എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന 5000 ത്തോളം രൂപയും സിഗരറ്റും ഉള്‍പ്പടെ മോഷണം പോയി. മൂന്ന് കടകളിലെയും പൂട്ടുകള്‍ പൊട്ടിച്ചായിരുന്നു മോഷണം. രാത്രി 2.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് മോഷ്ടിച്ചതെന്നാണ് സൂചന. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
- Advertisement -
- Advertisement -