വൈത്തിരി: താമരശ്ശേരി ചുരം എട്ടാം വളവില്‍ ഇന്ന് പുലര്‍ച്ചെ 4:30 ഓടുകൂടി കോഴിക്കോട്ടേക്ക് മുന്തിരി കയറ്റി വരികയായിരുന്ന ലോറിയാണ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി മറിഞ്ഞ ലോറിയില്‍ ഉള്ള മുന്തിരി മറ്റൊരു ലോറിയിലേക്ക് മാറ്റിക്കയറ്റി. നിലവില്‍ അപകടസ്ഥലത്ത് ഗതാഗത തടസ്സങ്ങളൊന്നുമില്ല.
- Advertisement -
- Advertisement -