- Advertisement -

- Advertisement -

മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

0

മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.ഒണ്ടയങ്ങാടി പള്ളിച്ചാംകുടിമത്തായി (62) മകന്‍ നിധീഷ് (29) ഉലഹന്നന്‍ (64) മകന്‍ ബൈജു എന്ന ജോസ് (35) കൂട്ടുങ്കല്‍ സിബി (30) ഇലഞ്ഞിക്കല്‍ ലിബിന്‍ ജോര്‍ജ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കട പൂട്ടിപോവുകയായിരുന്നബൈജുവിനെ സിബിയുടെ നേതൃത്വത്തില്‍ അക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഞായറാഴ്ച രാവിലെ 11 മണിയോടെ കാട്ടിക്കുളം അന്‍പത്തി രണ്ടില്‍ വച്ച് മത്തായിയുടെ നേതൃത്വത്തില്‍ കത്തി കൊണ്ട് സിബിയെയും ലിബിനെയും വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.ഇരുവര്‍ക്കും തലയ്ക്കും കൈക്കും ആണ് പരിക്ക്.മാനന്തവാടി പോലീസ് ഇരു വിഭാഗത്തിനുമെതിരെ കേസ്സെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page