ബത്തേരി വേനല്‍മഴ ലഭിച്ച് കാട് പച്ചപുതച്ചതോടെ വയനാടന്‍ കാടുകളില്‍ മാന്‍കൂട്ടങ്ങളടക്കമുള്ള വന്യമൃഗങ്ങള്‍ സജീവമാണ്. പകല്‍ സമയങ്ങളില്‍ പോലും റോഡ് മുറിച്ച് മാന്‍കൂട്ടങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നയനാനന്ദകരമായി കാഴ്ച്ചയാണ് നല്‍കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിച്ചാല്‍ കാണുന്ന കാഴ്ച്ചയാണ് പുതുപുല്‍നാമ്പുകള്‍ തിന്ന് ഉല്ലാസത്തോടെ നടക്കുന്ന മാന്കൂട്ടങ്ങളെ. കുട്ടികളടക്കമുള്ള കൂട്ടങ്ങളാണ് പാതയോരങ്ങളില്‍ കാണുന്നത്. ഇവ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതും രസകരമായി കാഴ്ച്ചയാണ്. ഇനി വേനല്‍ കടുക്കുന്നതുവരെ വയനാടന്‍ വനപാതയോരങ്ങളില്‍ ഈ കാഴ്ച്ച പതിവായിരിക്കും.
- Advertisement -
- Advertisement -