കല്‍പ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം പുതുതായി നിര്‍മ്മിച്ച ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം തിങ്കളാഴ്ച്ച രാവിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി വിളംബര ഘോഷയാത്രയുണ്ടാകും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.കെ രാമകൃഷ്ണന് അധ്യക്ഷനായിരിക്കും. ഇ.ജെ ഫ്രാന്‍സിസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി നിര്‍വ്വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, പി.പി സുനീര്‍, പി.കെ മൂര്‍ത്തി, ആര് സിന്ധു തുടങ്ങിയവര്‍ സംസാരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മുരളീധരന്, എന്‍.കെ രാമകൃഷ്ണന്, പി പി റഷീദ്, കെ വി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -