- Advertisement -

- Advertisement -

പഴകിയ മത്സ്യം പിടിച്ചെടുത്തു

0

പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതല്‍ നടപടി. മാനന്തവാടി പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും കോഴി കടകളിലും ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന നടത്തി. പാണ്ടിക്കടവ് മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. പഞ്ചായത്ത് വക സ്ഥലത്ത് അനധികൃതമായി ഷെഡ് കെട്ടി താമസിക്കുന്ന 12 ഓളം കര്‍ണാടക സ്വദേശികളോട് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കി.

എടവക ഗ്രാമ പഞ്ചായത്തിലെ പാണ്ടിക്കടവ് മത്സ്യ മാര്‍ക്കറ്റിലും കോഴിക്കടകളിലും ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കോഴിക്കട അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കി. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അടിയന്തിരമായി പുതുക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിനാണ് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മീന്‍ കടയില്‍ നിന്നാണ് പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചത്. വൃത്തി ഹിനമായ ചുറ്റുപാടില്‍ കച്ചവടം നടത്തിയതിനും ലൈസന്‍സ് പുതുക്കാതെ കട പ്രവര്‍ത്തിപ്പിച്ചതിനും ഇവരില്‍ നിന്ന് ഫൈന്‍ ഇടാക്കി. പള്ളിയാല്‍ ഷൗക്കത്ത് ഉടമയായ മത്സ്യ കടയുടെയും, കോഴിക്കടയുടെയും ലൈസന്‍സ് പുതുക്കാത്തതിനാല്‍ ഇവരില്‍ നിന്ന് ഫൈന്‍ ഈടാക്കി ലൈസന്‍സ് പുതുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് വക സ്ഥലത്ത് താഴയങ്ങാടിയില്‍ അനധികൃതമായി ഷെഡ് കെട്ടി താമസിച്ചിരുന്ന 12 ഓളം കര്‍ണ്ണാടക സ്വദേശികളോട് 24 മണിക്കൂറിനകം ഇവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് മുന്നോടിയായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ജി സജോയ്, മഞ്ജുനാഥ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വൈ സിദ്ധീഖ്, ജിവനക്കാരായ ജി മനോജ്, പി വേണു, പി.ടി പ്രശോഭ്, ബിനോയ്, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply

Your email address will not be published.

You cannot copy content of this page