- Advertisement -

- Advertisement -

സ്പെയര്‍ പാട്സും ടയറുമില്ല; കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്ത്

0

മാനന്തവാടി: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബോധവല്‍ക്കരണവുമായി മുന്നോട്ട് പോകുമ്പോഴും സ്പെയര്‍ പാട്സും ടയറുമില്ലാതെ ബസ്സുകള്‍ കട്ടപുറത്താവുന്നത് പതിവാകുന്നു. മാനന്തവാടി ഡിപ്പോയില്‍ കട്ടപ്പുറത്തായത് 26 ബസ്സുകള്‍. ബസ്സുകള്‍ കട്ടപ്പുറത്തായതിനാല്‍ ഗ്രാമീണ മേഖലയിലടക്കം സര്‍വ്വീസുകള്‍ മുടങ്ങുകയാണ്.

കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി മുന്നോട്ട് പോകുമ്പോള്‍ സ്‌പെയര്‍ പാട്‌സും ടയറുകളുമില്ലാതെ മാനന്തവാടി ഡിപ്പോയില്‍ കട്ടപ്പുറത്ത് കിടക്കുന്നത് 26 ലധികം ബസ്സുകള്‍. മാനന്തവാടി ഡിപ്പോയില്‍ 118 ബസ്സുകളാണ് ഉള്ളത് ദിവസേന 99 സര്‍വ്വീസുകളാണ് നടത്തേണ്ടത് 26 ബസ്സുകള്‍ കട്ടപ്പുറത്താകുമ്പോള്‍ സര്‍വ്വീസുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍വ്വീസ് മുടങ്ങുന്നതിനാല്‍ ഗ്രാമീണ മേഖലയിലടക്കം യാത്രാദുരിതം ഏറി വരികയാണ്. സ്‌കൂള്‍ തുറക്കുന്നതോടെ സര്‍വ്വീസ് മുടക്കം വിദ്യാര്‍ത്ഥികള്‍ക്കടക്കം കടുത്ത യാത്ര ദുരിതമാവും നേരിടേണ്ടി വരിക. മാസങ്ങള്‍ക്ക് മുന്‍പ് ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ പൊതു ജനങ്ങള്‍ക്ക് ഏറെ യാത്ര ദുരിതം അനുഭവപ്പെട്ടിരുന്നു. അധികൃതര്‍ മുന്‍കൈ എടുത്ത് സ്‌പെയര്‍ പാട്‌സും മറ്റും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിലാകുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page