കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.കെ.എസ്.ഇ.ബി ലിമിറ്റഡ് തസ്തികകള്‍ വെട്ടിയരിയുന്നു, മാനേജ്മെന്റ് കെടുകാര്യസ്ഥത കാണിക്കുന്നു, പ്രമോഷനും നിയമനങ്ങളും തടഞ്ഞു വെച്ചിരിക്കുന്നു, ക്ലൈമുകള്‍ താമസിപ്പിക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ഡിവിഷന് സെക്രട്ടറി എ.കെ സുനില്‍ അധ്യക്ഷനായിരുന്നു. ഗോകുല്‍ദാസ് കോട്ടയില്‍, കെ.എം ജംഹര്‍ ,പോക്കര് ഹാജി തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -