കുടിവെള്ളത്തിനും ഉപരോധ സമരം
മാനന്തവാടിയില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. 4 മാസമായി കുടിവെള്ളം നല്കാത്തത്തില് പ്രതിഷേധിച്ച് ക്ലബ്കുന്ന് പ്രദേശവാസികളാണ് മണിക്കൂറുകളോളം ഉപരോധ സമരം നടത്തിയത്. മാനന്തവാടി എസ്.ഐ സുനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് വൈകിട്ടോടെ കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.
വേനല്‍ കടുത്തതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സമയം അതിനിടെ മാനന്തവാടി ക്ലബ്ബ്കുന്ന്ക്കാര്ക്ക് കുടിവെള്ളം കിട്ടിയിട്ട് മാസം നാല് കഴിഞ്ഞു. ക്ഷമിക്കാവുന്നതിലും അപ്പുറവും ക്ഷമിച്ചു സമരങ്ങള്‍ പലത് നടത്തി എന്നിട്ടും രക്ഷയില്ല നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ ശോഭരാജനും പ്രദേശവാസി സരോജിനിയുടെയും നേതൃത്വത്തില്‍ പെണ്‍പട ചൂട്ടക്കടവിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി ജീവനകാരെ അകത്തിരുത്തി കതകടച്ച് ഓഫീസ് ഉപരോധിച്ചു. കുടിവെള്ളം കിട്ടാതെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ പോലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് പെണ്‍പടയുടെ തീരുമാനം.
സമരത്തെ തുടര്‍ന്ന് സി.പി.ഐ.നേതാക്കളുമെത്തി. പിന്നീട് മാനന്തവാടി എസ്.ഐ.യും സമരക്കാരും വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി എസ്.ഐ സുനില്‍കുമാര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാത്രിയോടെ വെള്ളമെത്തിക്കുമെന്ന ഉറപ്പിന്മേല് ഉപരോധസമരം അവസാനിപ്പിച്ചു. നാട്ടില്‍ കുടിവെള്ളം കിട്ടാക്കനിയാകുമ്പോള്‍ റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ജലധാരയായി ഒഴുകി പാഴാവുകയാണ്. താലൂക്കിലെ വിവിധയിടങ്ങളില്‍ കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് പൊതുജനം ഓഫീസിലെത്തുമ്പോള്‍ ചൂട്ടക്കടവിലെ വാട്ടര്‍ അതോറിട്ടി ഓഫീസ് സമരകേന്ദ്രമായി മാറുന്നത് പതിവ് കഴ്ചയാവുകയും ചെയ്യുന്നു.