വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ
മാനന്തവാടി: പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുരജിത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.