കല്‍പ്പറ്റ: സര്‍ക്കാര്‍ സ്കുളുകളിലടക്കം പ്രവേശനത്തിന്റെ പേരില്‍ വമ്പിച്ച പണപ്പിരിവാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് പിടിഎ ഫണ്ട്, ഹൈടെക് നവീകരണ ഫണ്ട് തുടങ്ങി എണ്ണിയാല്‍ തിരാത്താ കാരണങ്ങള്‍ പറഞ്ഞാണ് ഈ ചൂഷണം. പിന്നോക്ക ജില്ലയായ വയനാട്ടിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും വഞ്ചിക്കുന്ന ഈ പകല്‍ കൊള്ള അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരം അനാവശ്യ പിരിവുകള്‍ അവസാനിപ്പിക്കണമെന്നും ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഈ പകല്‍ കൊള്ള അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു. നിഖില്‍ തോമസ്, സുശോബ് ചെറുക്കുമ്പം, അമല്‍ പങ്കജാക്ഷന്, ഷൈജിത്ത് സി. മെര്ലിന് കുര്യാക്കോസ്, കാവ്യ കൃഷ്ണ, ഗൗതം ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -